പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു….എംബിബിഎസ് വിദ്യാര്‍ത്ഥി പിടിയില്‍…..

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ എം ബി ബി എസ് വിദ്യാര്‍ത്ഥി പിടിയില്‍. മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി അബേല്‍ ആണ് പിടിയിലായത്. അബേലിന്റെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്.
കൂടുതല്‍ പരാതികളുമായി പെണ്‍കുട്ടികള്‍ പൊലീസിനെ സമീപിച്ചു. അബേലിനെതിരെ നിസ്സാരവകുപ്പുകള്‍ ആണ് ചുമത്തിയത് എന്ന് വിദ്യാര്‍ത്ഥികള്‍ ആരോപണമുന്നയിച്ചു. അബേലിന് കോടതി ജാമ്യം അനുവദിച്ചു. അബേലിനെതിരെ നിസ്സാര വകുപ്പുകള്‍ ചുമത്തിയെന്ന ചൂണ്ടിക്കാട്ടി രാത്രി വൈകിയും മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയാണ്. എന്നാല്‍ ഈ കേസുകളിലെല്ലാം പ്രതി ഒരാളായതിനാല്‍ ഒരു എഫ്‌ഐആര്‍ മാത്രമേ എടുക്കാനാകൂ എന്നാണ് പൊലീസ് വിശദീകരിക്കുന്നത്.



