കെപിസിസി അദ്ധ്യക്ഷ സ്ഥാനം….മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്താൻ ഹൈക്കമാൻഡ്

കെപിസിസി അധ്യക്ഷ പദവിയിൽ അഭിപ്രായ സമന്വയത്തിനായി മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്താൻ കോൺഗ്രസ് ഹൈക്കമാൻഡ്. വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസൻ, പി ജെ കുര്യൻ ഉൾപ്പെടെയുള്ള നേതാക്കളുമായി ആശയവിനിമയം നടത്തും. അധ്യക്ഷ സ്ഥാനത്തേക്ക് ജോസഫ് വാഴക്കൻ, ബെന്നി ബഹനാൻ എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം. എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടുമാത്രം തീരുമാനത്തിലേക്ക് എത്തിയാൽ മതിയെന്നും ഹൈക്കാമാൻഡ്.

പാർലമെൻ്ററി പദവി വഹിക്കുന്നവരെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കില്ല. ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ചകൾക്ക് യുഡിഎഫ് തുടക്കമിട്ടു. ഈ മാസം അവസാനത്തോടെ അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് തീരുമാനം. ദീപാ ദാസ് മുൻഷിയെ കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഹൈക്കമാൻഡ് ചുമതലപ്പെടുത്തിയിരുന്നു.

Related Articles

Back to top button