കാക്കനാട്ടെ ടെസ്റ്റ് ഗ്രൗണ്ടിൽ നിരീക്ഷണം….ഒളിച്ചെത്തിയ ഗതാഗത കമ്മീഷണറെ പിടികിട്ടാതെ എംവിഐമാർ…..

കൊച്ചി: തലയിൽ തൊപ്പിയും മുഖത്ത് മാസ്കും ധരിച്ച്, കാറിന്റെ മറവിലും സമീപത്തെ ചായക്കടയ്ക്കരികിലും നിന്നിരുന്ന ആളെ ഡ്രൈവിംഗ് ടെസ്റ്റിനെത്തിയവരോ ലേണേഴ്സ് സ്കൂൾ ജീവനക്കാരോ ശ്രദ്ധിച്ചില്ല. എന്നാൽ ആൾ സംസ്ഥാന ഗതാഗത കമ്മീഷണർ നാഗരാജു ചക്കിലം ആയിരുന്നു.

എറണാകുളം ആർടിഒയുടെ കീഴിലുള്ള കാക്കനാട് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ കഴിഞ്ഞ ദിവസം രാവിലെ നടന്നത് സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള പരിശോധനയായിരുന്നു. ഔദ്യോഗിക വാഹനം ഒഴിവാക്കി സാധാരണക്കാരനെപ്പോലെ എത്തിയ കമ്മിഷണർ, ആദ്യം ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയ വാഹനങ്ങളുടെ പിന്നിലും പിന്നീട് സമീപത്തെ ചായക്കടയിലുമിരുന്ന് നടപടികൾ നിരീക്ഷിച്ചു.

Related Articles

Back to top button