തുടർച്ചയായ എട്ടാം രാത്രിയും ഇറാനിൽ വ്യോമാക്രമണം

വാഷിങ്ടൻ: വടക്കൻ ഇറാഖിൽ തകർന്നുവീണ ഇറാനിയൻ ഡ്രോണിലെ സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെ യുഎസ് സൈനികൻ കൊല്ലപ്പെട്ടു. ശനിയാഴ്ച നടന്ന നിയന്ത്രിത സ്ഫോടനത്തിനിടയിലുണ്ടായ അപകടത്തിൽ മറ്റൊരു സൈനികന് പരുക്കേറ്റു. യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ആണ് ഈ വിവരം സ്ഥിരീകരിച്ചത്. ഇതോടെ ഫെബ്രുവരി 28-ന് ആരംഭിച്ച സംഘർഷത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം 17 ആയി ഉയർന്നു.




