ഇന്നത്തെ ആവേശം ജീവിതകാലം മുഴുവൻ കൂടെയുണ്ടാകും:കുട്ടികളോട് മന്ത്രി

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ കായിക വേദികളില്‍ ഒരുനാള്‍ നമ്മുടെ കേരളത്തിന്റെ മക്കളും ബൂട്ട് കെട്ടിയിറങ്ങുമെന്ന സ്വപ്നത്തിന് ഇന്ന് കൂടുതല്‍ കരുത്തുപകരാമെന്ന് കായിക മന്ത്രി ഒ ജെ ജനീഷ്. ഒരു രാത്രിയിലെ ഉറക്കം നാളെ ഉറങ്ങിത്തീര്‍ക്കാം. പക്ഷേ ഇന്ന് മനസില്‍ കൊള്ളുന്ന ആവേശം ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.

Related Articles

Back to top button