ഒന്നര വയസുകാരന്റെ മരണം… പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്…

ഒന്നര വയസുകാരന്റെ മരണത്തില്‍ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്ക് സംഭവിച്ചത് ഗുരുതര പിഴവ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാണ്. കുഞ്ഞിന് അനസ്‌തേഷ്യ നല്‍കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഞ്ഞിന്റെ ചുണ്ടില്‍ ഉണ്ടായിരുന്നത് നേരിയ മുറിവ് മാത്രമായിരുന്നു. മൂന്ന് ദിവസംകൊണ്ട് ആ മുറിവ് ഉണങ്ങുമായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കുഞ്ഞിന്റെ മുറിവില്‍ തുന്നല്‍ പോലും ആവശ്യമുണ്ടായിരുന്നില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. 0.6 × 0.2 × 0.2 ആഴത്തില്‍ മാത്രം ഉണ്ടായ മുറിവാണ് കുഞ്ഞിന് ഉണ്ടായിരുന്നത്. ആ മുറിവിന് സര്‍ജറി ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനസ്‌തേഷ്യ നല്‍കി പത്ത് മിനിറ്റിനകം കുഞ്ഞിന്റെ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇതോടെയാണ് കുഞ്ഞ് ബോധരഹിതനായത്. തലച്ചോറിലേക്ക് ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാത്തതാണ് മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button