‘ചാട്ടയ്ക്ക് അടിക്കണം, യേശു കുരിശിലായി പോയി, ഇല്ലെങ്കിൽ..’

രേണു സുധി- കിച്ചു വിഷയത്തിൽ ഇടപെടുന്ന ബിഷപ്പ് നോബിൾ ഫിലിപ്പിനെതിരെ സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണ. അമ്മയും മകനും തമ്മിലുള്ള പ്രശ്നങ്ങൾ തീർക്കാനല്ലേ ബിഷപ്പ് ശ്രമിക്കേണ്ടതെന്നും അതോ അവരെ തമ്മിലടിപ്പിക്കുകയാണോ അച്ചൻ ചെയ്യേണ്ടതെന്നും സായ് ചോദിക്കുന്നു. അയാളെ ചാട്ടകൊണ്ട് അടിക്കണമായിരുന്നുവെന്നും സായ് പറയുന്നുണ്ട്.
“ആ ബിഷപ്പിനെ ചാട്ടകൊണ്ട് അടിക്കണം. യേശു കുരിശിൽ കിടക്കുന്നത് കൊണ്ടാ ഇല്ലായിരുന്നെങ്കിൽ തിരിച്ച് വന്ന് പുള്ളിയുടെ മോന്ത അടിച്ച് പൊട്ടിച്ചിട്ടുണ്ടാകും. അയാള് എന്ത് പരിപാടിയ കാണിക്കുന്നത്. അയാളൊരു ബിഷപ്പാണോന്ന് വരെ എനിക്ക് സംശയമുണ്ട്. വെറുതെ അവരുടെ ഇടയിൽ കിടന്നിട്ട് എന്തൊക്കെയോ പിച്ചും പെയ്യും പറയുകയാണ്. അമ്പി, അന്യൻ, റെമോ പോലെയാണ് പെരുമാറ്റം. കാമറയ്ക്ക് മുന്നിൽ പുള്ളി എല്ലാ ഭാവവും എടുത്ത് പുറത്തിട്ടിട്ടുണ്ട്. ഒരു വശത്ത് എല്ലാവരേയും സഹായിക്കണമെന്ന് പറയും. ഇപ്പുറത്ത് വന്ന് ‘കിച്ചു എടാ നിനക്ക് ഞാൻ കാണിച്ച് തരാടാ’ന്ന് പറയും. അമ്മയും മക്കളും തമ്മിലുള്ള പ്രശ്നം തീർക്കാനല്ലേ നോക്കേണ്ടത്. അതോ അവരെ തമ്മിലടിപ്പിക്കുകയാണോ ചെയ്യേണ്ടത്”, എന്നായിരുന്നു സായ് കൃഷ്ണയുടെ വാക്കുകൾ.
കിച്ചുവിനോട് താൻ സംസാരിച്ചതെ കുറിച്ചും സായ് തുറന്നു പറഞ്ഞു. “രേണു ആദ്യമായിട്ട് അസുഖം പറഞ്ഞ് എന്നെ വിളിച്ച് കറഞ്ഞ ദിവസം എന്നോട് പറഞ്ഞൊരൊറ്റ കാര്യമേ ഉള്ളു. ‘സായ് ദയവ് ചെയ്ത് കിച്ചുവിനോട് ഒന്ന് സംസാരിക്കണം’. ഈ ഫോൺ വച്ച ഉടനെ ഞാൻ കിച്ചുവിനെ വിളിച്ചു. അവൻ എന്നോട് പറഞ്ഞത് ‘ഞാൻ അമ്മയെ കോണ്ടാക്ട് ചെയ്തിരുന്നു. അന്ന് അമ്മയെ കിട്ടിയില്ല. ചേച്ചിയാണ് ഫോൺ എടുത്തത്. അതിന് ശേഷം എനിക്കൊരു വോയ്സ് മെസേജ് വന്നു. അതെനിക്ക് ഭയങ്കര സങ്കടമുണ്ടാക്കി. അതുകൊണ്ട് തന്നെ പിന്നെ ഞാൻ പോയില്ല. ഇപ്പോഴത്തെ അവസ്ഥയിൽ വീട്ടിൽ പോയി കാണട്ടെ എന്ന് ചോദിച്ചു. ആശുപത്രിയിലും വീട്ടിലും വന്നാൽ ചെറിയ പ്രശ്നമുണ്ട്. ഉള്ള ദിവസം പറയാം. ആ ദിവസം ആളേയും കൂട്ടി കാണാൻ പോകാം’, എന്നാണ് കിച്ചു എന്നോട് തുടക്ക സമയത്ത് പറഞ്ഞത്. ചിലപ്പോൾ രേണു ഇതൊന്നും അറിഞ്ഞ് കാണില്ല. രോഗാവസ്ഥയിൽ കിടക്കുന്നൊരാൾ മകൻ വിളിച്ചോ ഇല്ലയോന്ന് അറിയാൻ പാടില്ലല്ലോ. അവർ തമ്മിൽ പ്രശ്നങ്ങളുണ്ട്. അത് അവൻ തന്നെ പറഞ്ഞതാണ്. അത് തീർക്കാനല്ലേ ആരെങ്കിലും നോക്കേണ്ടത്. ഇത് ഒരു വശത്ത് രേണുവിന് സ്ക്രൂ, മറുവശത്ത് കിച്ചുവിന് സ്ക്രൂ. അതിൻറെ ആവശ്യം എന്താണ്”, എന്നാണ് സായ് കൃഷ്ണ പറഞ്ഞത്.




