ജാനകിയമ്മയ്ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരുവിൽ പ്രത്യേക ഒരുക്കങ്ങൾ

സംഗീത ആസ്വാദകരെ ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് പാട്ടിന്റെ നിർവൃതിയിലെ ആവണി തെന്നലാക്കി മാറ്റിയ പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും. ഇന്നലെ രാത്രി 7.30 ന് അപ്പോളോ ബിജിഎസ് ആശുപത്രിയിൽ അന്ത്യശ്വാസം വലിച്ച എസ് ജാനകിയുടെ ഭൗതിക ശരീരം ഇന്ന് രാവിലെ 8 മുതൽ വൈകീട്ട് നാലു വരെ മൈസൂരിലെ മഹാരാജാ കോളേജ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെക്കും. വൈകുന്നേരം 4.30ന് മൈസൂരിലെ കനിയനഹുണ്ടി ഫാം ഹൗസിൽ ആണ് സംസ്കാരം. മൈസൂരുവിൽ തന്നെ സംസ്കരിക്കണമെന്നായിരുന്നു ജാനകിയുടെ അന്ത്യാഭിലാഷം. ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ സ്വരമാധുര്യം കൊണ്ട് വിസ്മയിപ്പിച്ച ആ മഹാ പ്രതിഭയ്ക്ക് ആദരമർപ്പിച്ചു കൊണ്ട് ഒട്ടേറെ പ്രമുഖരാണ് രം​ഗത്തെത്തുന്നത്.

Related Articles

Back to top button