KSRTC ബസിന്റെ മുന്‍ വശത്തെ ടയർ യാത്രക്കിടെ തീപിടിച്ച് കത്തി….

കൊല്ലം: ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ യാത്രക്കാർ അത്ഭുതകരമായ് രക്ഷപ്പെട്ടു. ചടയമംഗലം കുരിയോട് ഭാഗത്ത് വെച്ചായിരുന്നു അപകടം. പുനലൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസിന്റെ മുന്‍ വശത്തെ ടയർ യാത്രയ്ക്കിടെ കത്തുകയായിരുന്നു. എട്ട് യാത്രക്കാരാണ് ഈ സമയം ബസിലുണ്ടായിരുന്നത്. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഉടന്‍ തന്നെ വാഹനം റോഡരികില്‍ നിര്‍ത്തുകയും യാത്രക്കാരെ പുറത്തിറക്കുകയുമായിരുന്നു.തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിച്ചു. കടക്കല്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.



