ഡിവൈഎഫ്‌ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ പിണറായി വിജയനും എം വി ഗോവിന്ദനും കെ കെ രാഗേഷിനും എതിരെ രൂക്ഷ വിമര്‍ശനം…

കോട്ടയം: ഡിവൈഎഫ്‌ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ പിണറായി വിജയനും എം വി ഗോവിന്ദനും കെ കെ രാഗേഷിനും എതിരെ രൂക്ഷ വിമര്‍ശനം. പിണറായി വിജയന്റെ ധാര്‍ഷ്ട്യം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നാണ് ഉയര്‍ന്ന ആരോപണം. മൈക്ക് വിഷയം, വീട്ടില്‍ പോയി ചോദിക്ക് തുടങ്ങിയ പ്രയോഗങ്ങൾ തിരിച്ചടി ഉണ്ടാക്കി. എം വി ഗോവിന്ദന്റെ സംസാര രീതി ശരിയല്ല. ഭാഷാപ്രയോഗം, ആളുകള്‍ മനസ്സിലാകുന്ന ഭാഷയില്‍ സംസാരിക്കുന്നില്ല എന്നിവയെല്ലാം തെരഞ്ഞെടുപ്പില്‍ ബാധിച്ചു. കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി എന്ന നിലയില്‍ പൂര്‍ണ പരാജയമാണെന്നും ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നു.

എ എ റഹീമിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. 46 വയസിലും ഡിവൈഎഫ്‌ഐയില്‍ തുടരുകയാണ്. 35 വയസാകുന്ന മേഖലാ ഭരവാഹികളെ മാറ്റുന്നു. അഖിലേന്ത്യാ സെക്രട്ടറി ആയിരിക്കുമ്പോള്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആയി ചുമതല വഹിച്ചത് ശരിയായില്ലെന്നും ആരോപിക്കുന്നു.

Related Articles

Back to top button