അമ്മ’ അഡ്ഹോക്ക് കമ്മിറ്റിക്ക് നേരെ പരിഹാസവുമായി ലക്ഷ്മി പ്രിയയുടെ ഭർത്താവ്…

താരസംഘടന ‘അമ്മ’യിലെ തർക്കങ്ങളും പ്രശനങ്ങളുമാണ് കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമ ലോകത്തെ ചൂടേറിയ ചർച്ച. എന്തിനാണ് ഇത്തരമൊരു സംഘടനയെന്നും, പിരിച്ചുവിടണമെന്നും സാധാരണക്കാരായ ജനങ്ങൾ പോലും അഭിപ്രായങ്ങൾ അറിയിച്ചു. ‘അമ്മ നാഥനില്ലാ കളരിയായി എന്ന് തോന്നിയ അവസരത്തിലാണ് സംഘടനയെ നയിക്കാൻ അഡ്ഹോക്ക് കമ്മിറ്റി വന്നത്. എന്നാൽ ഈ അഡ്‌ഹോക് കമ്മറ്റിയും രാജി വെക്കുകയാണ് എന്നുള്ള വിവരമാണ് പുറത്തുവരുന്നത്. ഇതോടെ അഡ്ഹോക്ക് കമ്മിറ്റിയെ പരിഹസിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് നടി ലക്ഷ്മി പ്രിയയുടെ ഭർത്താവ് ജയ് ദേവ്. അഡ്​ഹോക്ക് കമ്മിറ്റി അം​ഗങ്ങൾ രാജി വയ്ക്കാന്‍ ഒരുങ്ങുന്നുവെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതികരണവുമായി ജയ് ദേവ് എത്തിയത്.

ആഹാ..അല്ല എല്ലാവരും പോകുവാന്നോ. അയ്യോ അങ്ങിനെ പോകല്ലേ..യുദ്ധം ചെയ്യാൻ കച്ചകെട്ടി ഇറങ്ങിയവരല്ലേ നിങ്ങൾ… പ്ലീസ് അതൊന്ന് ചെയ്തിട്ട് പോണം..മ്മ്മ്..കോടതി സമ്മതിക്കില്ലല്ലേ..കഷ്ടം ഓരോരോ ദുരന്തങ്ങൾ..’, എന്നായിരുന്നു വിഷയത്തിലെ ജയ് ദേവിന്റെ പ്രതികരണം.

അതിനിടെ താരസംഘടനയിലെ തമ്മിലടി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രാജി സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് അഡ്‌ഹോക് കമ്മറ്റി. നിയമയുദ്ധം നടത്താൻ തങ്ങളില്ലെന്ന നിലപാടിലാണ് കമ്മറ്റി അംഗങ്ങൾ. മുന്‍ കമ്മറ്റിയുടെ കയ്യില്‍ നിന്നും കൈപ്പറ്റിയിട്ടുള്ള അധികാരങ്ങൾ തങ്ങൾ തിരികെ കൈമാറുന്നതായും അഡ്‌ഹോക് കമ്മറ്റി അംഗങ്ങൾ അറിയിച്ചു. താക്കോലുകള്‍, വൈഫൈ പാസ്സ്വേര്‍ഡ്, ഇമെയില്‍ പാസ്സ്വേര്‍ഡ്, രേഖകള്‍ എന്നിവ തിരികെ നല്‍കി. അമ്മ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനെ വിളിച്ചുവരുത്തിയാണ് ഇവയെല്ലാം കൈമാറിയത്.

Related Articles

Back to top button