മാനവീയം വീഥിയിലെ ഗ്യാനേഷ് വിരുദ്ധ പ്രതിഷേധം; പോലീസ് മൈക്ക് സെറ്റ് ബലമായി പിടിച്ചെടുക്കാൻ ശ്രമിച്ചതോടെ…

മാനവീയം വീഥിയിലെ ഗ്യാനേഷ് കുമാർ വിരുദ്ധ പ്രതിഷേധ പരിപാടിയിലെ പോലീസ് നടപടിയെ ചൊല്ലി വിവാദം. നടൻ പ്രകാശ് രാജ് പങ്കെടുത്ത പരിപാടിക്ക് മുൻപ് പോലീസെത്തി മൈക്ക് സെറ്റ് ബലമായി പിടിച്ചെടുക്കാൻ ശ്രമിച്ചെന്നാണ് പ്രതിഷേധക്കാരുടെ പരാതി. കോർപ്പറേഷന്റെ അനുമതിയില്ലെന്ന് പറഞ്ഞായിരുന്നു പോലീസിന്റെ നടപടി. പ്രതിഷേധക്കാർ പോലീസിനെ തടഞ്ഞത്തോടെ വാക്കേറ്റമായി. പ്രതിഷേധത്തെ തുടർന്ന് പോലീസ് മൈക്ക് പിടിച്ചെടുക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. പരിപാടി നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ പോലീസിന് കത്ത് നൽകിയിരുന്നു.

Related Articles

Back to top button