ചില്ല് തകര്‍ത്ത് മിനി സൂപ്പർമാർക്കറ്റിലേക്ക് പാഞ്ഞ് കയറി കാട്ടുപന്നി; കട ഉടമയായ സ്ത്രീയെ..

പത്തനംതിട്ട റാന്നിയിൽ മിനി സൂപ്പർമാർക്കറ്റിൽ കാട്ടുപന്നി ആക്രമണം. കട ഉടമയായ സ്ത്രീക്ക് പരിക്കേറ്റു. മന്ദിരംപടി സ്വദേശിനി ബീനയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടരയോടെ കടയുടെ ചില്ല് തകർത്ത് കാട്ടുപന്നി ഓടിക്കയറുകയായിരുന്നു. ആ സമയത്ത് സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായിരുന്ന കട ഉടമയായ ബീനക്കാണ് കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റത്. കടയുടെ അകത്തേക്ക് കാട്ടുപന്നി കയറി ഓടിച്ചിട്ട് കുത്താൻ വന്നുവെന്നും തടഞ്ഞപ്പോൾ കൈക്ക് പരിക്ക് പറ്റിയെന്നും ബീന പ്രതികിരച്ചു. സംഭവത്തിന് പിന്നാലെ കാട്ടുപന്നിയെ പഞ്ചായത്തിന്‍റെ അനുമതിയോടെ വെടിവെച്ചുകൊന്നു. ആക്രമണം നടന്ന സൂപ്പർ മാർക്കറ്റിൽ നിന്ന് ഒരു കിലോ മീറ്റർ അകലെ വെച്ചാണ് കാട്ടുപണിയെ വെടിവച്ചുകൊന്നത്



