കേരള എക്സ്പ്രസിൽ വന്നിറങ്ങിയ യുവതിയിൽ നിന്നും 4 കിലോ കഞ്ചാവ് കണ്ടെടുത്തു…

നാല് കിലോ കഞ്ചാവുമായി അസം സ്വദേശിനി റുപ്‌സാന ബീഗം (21) എക്സൈസിന്റെ പിടിയിലായി. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. കേരള എക്സ്പ്രസ് ട്രെയിനിലാണ് ഇവർ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. ആലുവയിലുള്ള ഒരു ഏജന്റിന് കൈമാറാനാണ് കഞ്ചാവ് എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. പ്രതിയായ റുപ്‌സാന ബീഗത്തെ ഇതിന് മുൻപും കഞ്ചാവ് കടത്തിയ കേസിൽ പിടികൂടിയിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Related Articles

Back to top button