ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം

കാട്ടാക്കട ആമച്ചിലിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം. അപകടം നടന്ന ഉടനെ കണ്ടക്ടറും ഡ്രൈവറും ഇറങ്ങി ഓടി. ഡ്രൈവർ മദ്യപിച്ചിരുന്നു എന്ന് നാട്ടുകാർ ആരോപിച്ചു. ഓട്ടോ ഡ്രൈവർ വെട്ടിയിൽതടം സ്വദേശി സജീറിന് ഗുരുതര പരിക്കുണ്ട്.



