ആരതിയുടെ ദേഹത്ത് 13 മുറിവുകള്‍; സ്ത്രീധന സ്വര്‍ണം വില്‍ക്കുന്നതില്‍ തര്‍ക്കമുണ്ടായി, ഭര്‍ത്താവ് അറസ്റ്റില്‍

ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വര്‍ക്കല സ്വദേശിനി ആരതിയെ (26) ആണ് ആറ്റുകാല്‍ ചിറമുക്ക് കഞ്ഞിപ്പുരയിലെ വാടകവീട്ടില്‍ വെള്ളിയാഴ്ച വൈകിട്ട് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭരതന്നൂര്‍ സ്വദേശിയായ ഭര്‍ത്താവ് അതുല്‍ ശ്രീകുമാറിന്റെ ക്രൂരപീഡനത്തില്‍ മനംനൊന്താണ് ആരതിയുടെ മരണമെന്നു ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഒന്നര വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.



