ജോലിക്ക് പോകാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ആറുമാസം ​ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

ജോലിക്ക് പോകാൻ പറഞ്ഞതിന് ​ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ഹരിയാനയിലെ ഫരീദാബാദ് പഞ്ച്ശീൽ കോളനിയിൽ താമസിക്കുന്ന നേ​ഹാ കുമാരി(26)യാണ് കൊല്ലപ്പെട്ടത്. ഭർത്താവായ അമിത് ​ഗുപ്തയാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽപോയ ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ആറുമാസം ​ഗർഭിണിയായ നേഹാ കുമാരിയെ ബുധനാഴ്ചയാണ് വാടകവീട്ടിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

2025 ഏപ്രിലിലാണ് നേഹയും അമിത് ​ഗുപ്തയും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ ദമ്പതിമാർ വാടകവീട്ടിലേക്ക് മാറി. ഫരീദാബാദിലെ ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു അമിത് ​ഗുപ്തയുടെ ജോലി. എന്നാൽ, ഇടയ്ക്കിടെ ജോലിക്ക് പോകാതിരിക്കുന്നത് ഇയാളുടെ പതിവായിരുന്നു. ഇതേച്ചൊല്ലി നേഹാ കുമാരിയും അമിത് ​ഗുപ്തയും തമ്മിൽ വഴക്കും പതിവായിരുന്നു.

Related Articles

Back to top button