പിഎം ശ്രീയിൽ തുടരുന്നതില്‍ സർക്കാർ പുനരാലോചനക്ക് തയ്യാറാകണം…. KSU

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ആശങ്ക ദുരീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് കെഎസ്‌യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജി എസ് ഗോപു നെയ്യാര്‍. പിണറായി സര്‍ക്കാര്‍ പിഎം ശ്രീ ഒപ്പിട്ടപ്പോള്‍ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിയവരാണ് കെഎസ്‌യുക്കാരെന്നും വിഷയത്തില്‍ പുനഃരാലോചന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഗോപു പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയെ ശക്തമാക്കാന്‍ ബദല്‍ മാര്‍ഗം കൂടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഗോപു നെയ്യാര്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു ഗോപുവിന്റെ പ്രതികരണം.

‘പിഎം ശ്രീ പദ്ധതിയില്‍ ആശങ്ക ദുരീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ചുവന്ന പരവതാനി വിരിച്ച് പിണറായിയും കൂട്ടരും പദ്ധതിയെ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലേക്ക് സ്വീകരിച്ചപ്പോള്‍ തെരുവോരങ്ങളില്‍ കിടന്ന് ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിയവരാണ് ഞങ്ങള്‍. അന്നും ഇന്നും ഒരേ നിലപാട് തന്നെയാണ്. പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടെ കേന്ദ്ര ഇടപെടല്‍ ഉണ്ടാകുമെന്ന ആശങ്കകള്‍ നിലനില്‍ക്കെ പിണറായി ഒപ്പിട്ട പിഎം ശ്രീ പദ്ധതി തുടരുന്നതില്‍ പുനഃരാലോചന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവുക. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തമാക്കാന്‍ ബദല്‍ മാര്‍ഗം കൂടി സര്‍ക്കാര്‍ സ്വീകരിക്കണം’: ജി എസ് ഗോപു നെയ്യാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Related Articles

Back to top button