ആരോഗ്യമന്ത്രി ഇത് കാണണം, സിസ്റ്റം ശരിയായിട്ടില്ല…

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിലുള്ള രോഗികൾ ദുരിതത്തിൽ. പല രോഗികളുടെയും കിടത്തി ചികിത്സ ഇപ്പോഴും തറയിൽ തന്നെ. ചില വാർഡുകളിൽ ഒരു കിടക്കയിലുള്ളത് രണ്ടിലധികം രോഗികൾ. ഡ്രിപ് ട്യൂബ് പിടിച്ചുനിൽക്കേണ്ട ഗതികേടെന്ന് രോഗികൾ പറയുന്നു. ഗുരുതരമായ രോഗങ്ങളുമായി വരുന്ന നിരവധി ആളുകളാണ് ഇവിടെ ചികിത്സയിലുള്ള എന്നാൽ അവർക്ക് വേണ്ട അടിസ്ഥാന സൗകര്യം പോലും ഇതുവരെ ഉറപ്പാക്കാൻ സാധിച്ചിട്ടില്ല.

ഗുരുതര ആരോഗ്യവസ്ഥയിലൂടെ കടന്നുപോകുന്ന രോഗികൾക്കിടയിലൂടെ പൂച്ചകൾ അലഞ്ഞുതിരിഞ്ഞു നടക്കുന്ന സ്ഥിതി. ഭൂരിഭാഗവും ഓക്സിജൻ സഹായമടക്കം വേണ്ട രോഗികളെയാണ് തറയിൽ കിടത്തിയിരിക്കുന്നത്. തറയിൽ ഒരു കിടക്കപോലും ഇല്ലാതെ തറയിൽ കിടക്കേണ്ട സാഹചര്യത്തിലാണ് രോഗികളിൽ പലരും. സിസ്റ്റം ശെരിയാകുമെന്ന് പറഞ്ഞാണ് ആരോഗ്യമന്ത്രി കെ മുരളീധരൻ അധികാരത്തിലേക്ക് എത്തുന്നത്.

Related Articles

Back to top button