ലോകകപ്പ് ബാനറുകളില്‍ ചുരുട്ടു വലിക്കുന്ന ചിത്രം വെച്ചാല്‍ പിടിവീഴും….മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

ആലപ്പുഴ: ലോകകപ്പ് ഫുട്‌ബോള്‍ ബാനറുകളിലെ ചുരുട്ടു വലിക്കുന്ന ചിത്രങ്ങള്‍ക്ക് തടയിടാന്‍ ആരോഗ്യവകുപ്പ്. അര്‍ജന്റീന ബ്രസീല്‍ ആരാധകരുടെ ബാനറുകള്‍ക്ക് പിടിവീഴും. കായിക താരങ്ങള്‍ ചുരുട്ട് വലിക്കുന്ന ചിത്രങ്ങള്‍ വിവിധയിടങ്ങളിലെ ബാനറുകളില്‍ ആരാധകര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇത്തരം ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

തദ്ദേശഭരണ സ്ഥാപനങ്ങളിലെ കൗണ്‍സിലര്‍മാര്‍ക്ക് ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ലോകകപ്പ് ഫുട്‌ബോള്‍ പോസ്റ്ററുകളുടെ പേരില്‍ പുകയില ഉത്പന്നങ്ങളുടെ പരസ്യം ഉള്‍പ്പെടുത്തി പോസ്റ്ററുകള്‍ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് മുന്നറിയിപ്പിലുണ്ട്.

Related Articles

Back to top button