ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും രൂക്ഷമായ കടലാക്രമണം…ഗതാഗതം സ്തംഭിച്ചു

ഹരിപ്പാട്: ശക്തമായ കടലാക്രമണത്തിൽ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ ജനജീവിതം ദുരിതപൂർണമായി. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി ഞായറാഴ്ച പുലർച്ചെ ആരംഭിച്ച കടലാക്രമണത്തിൽ തീരദേശ റോഡുകൾ പൂർണമായും തകർന്നും പലയിടത്തും ഗതാഗതം തടസ്സപ്പെട്ടും വൻ നാശനഷ്ടമാണുണ്ടായത്. കഴിഞ്ഞ 13-നും സമാനമായ കടലാക്രമണം ഇവിടെയുണ്ടായിരുന്നു.

കടൽഭിത്തി ദുർബലമായ പ്രദേശങ്ങളിലാണ് ദുരിതം ഏറെ രൂക്ഷമായത്. വലിയഴീക്കൽ തൃക്കുന്നപ്പുഴ തീരദേശ റോഡ് പലയിടത്തും മണ്ണിനടിയിലായതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും താറുമാറായി. പെരുമ്പള്ളി ജങ്ഷന് വടക്കുഭാഗത്ത് മണ്ണടിഞ്ഞത് ഇരുചക്രവാഹന യാത്രക്കാരെപ്പോലും വലച്ചു. മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ അമൃതപുരിയിലേക്ക് പോയ നിരവധി വാഹനങ്ങൾ ഇവിടെ മണ്ണിൽ താഴ്ന്ന് കുടുങ്ങി.

Related Articles

Back to top button