കാൽനട യാത്രക്കാരിയായ വയോധികയുടെ സ്വർണമാല പൊട്ടിച്ചു….പ്രതിയെ…

പത്തനംതിട്ട: കാൽനട യാത്രക്കാരിയായ വയോധികയുടെ സ്വർണമാല പൊട്ടിച്ചു കടന്ന പ്രതിയെ പിന്തുടർന്ന് പിടികൂടി പോലീസ്. കടപ്ര വളഞ്ഞവട്ടം ചന്ദ്രപുരത്തിൽ വീട്ടിൽ 83 കാരിയായ രാജമ്മയുടെ മാല പൊട്ടിച്ച് കടന്ന തിരുവല്ല നെടുമ്പ്രം പുത്തൻകാവ് സ്വദേശി അഭിഷേക് ഗോപിയെയാണ് പുളിക്കീഴ് പോലീസ് പിടികൂടിയത്.

വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സ്കൂട്ടറിലെത്തി പ്രതി മാല പൊട്ടിച്ചത്. പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് റോഡിൽ നിന്നും കീച്ചേരി വാൽക്കടവ് റോഡിലേക്ക് നടന്നു പോവുകയായിരുന്നു രാജമ്മ. സ്കൂട്ടറിൽ എതിരെ വന്ന പ്രതി മാല പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു. പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാർ പ്രതിയെ പിന്തുടർന്നെങ്കിലും രക്ഷപ്പെട്ടു.

Back to top button