തിരുവനന്തപുരത്ത് സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാൻ ഗുണ്ടാ സംഘത്തിന്റെ ശ്രമം….

ചിറ്റാട്ടുമുക്കിൽ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാൻ ഗുണ്ടാ സംഘത്തിന്റെ ശ്രമം. ആക്രമണത്തില്‍ ചിറ്റാട്ടുമുക്ക് സ്വദേശി ഫെബിന് (37) ഗുരുതരമായി പരിക്കേറ്റു.കഴിഞ്ഞ വർഷമാണ് ഇതേ പ്രതികൾ ഉൾപ്പെട്ട സംഘം ഫെബിന്റെ സുഹൃത്തിനെ ആക്രമിച്ചത്. ഈ കേസിലെ ദൃക്സാക്ഷിയായിരുന്നു ഫെബിൻ. അന്ന് കോടതിയിൽ സാക്ഷി പറഞ്ഞതിനാണ് ഗുണ്ടാസംഘം ആക്രമിച്ചത്.
അന്നത്തെ കേസിലെ മൂന്നാം പ്രതിയായ വിനോജ് , ക്ലിന്റൺ എന്നിവർ ചേർന്നാണ് ആക്രമിച്ചത്. ഇരുവരും കുപ്രസിദ്ധ ഗുണ്ടയായ പഞ്ചായത്ത് ഉണ്ണിയുടെ സംഘത്തിലെ അംഗങ്ങളാണ്.
ഫെബിന്റെ തലയ്ക്കും കഴുത്തിനും വെട്ടേറ്റിട്ടുണ്ട്. ഫെബിൻ സഞ്ചരിച്ച സ്കൂട്ടറും തകർത്തു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഫെബിൻ. പ്രതികള്‍ക്കായി കഠിനംകുളം പൊലീസ് തിരച്ചിൽ ആരംഭിച്ചു



