ഓപ്പറേഷന്‍ തൂഫാന്‍….അറസ്റ്റ് ഇന്നും നൂറ് കടന്നു…

ഓപ്പറേഷന്‍ തുഫാനില്‍ സംസ്ഥാനത്ത് അറസ്റ്റ് തുടരുന്നു. 24 മണിക്കൂറിനിടെ 137 പേര്‍ അറസ്റ്റിലായി. 126 കേസുകളാണ് ഇന്ന് മാത്രം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.രണ്ടര ഗ്രാം MDMA, 59 കിലോ കഞ്ചാവ്, 4 ഗ്രാം ഹഷിഷ് ഓയില്‍, 3 കഞ്ചാവ് ചെടികള്‍ എന്നിവ പിടികൂടി. ഇന്നലെ 111 പേര്‍ സംസ്ഥാനത്ത് അറസ്റ്റിലായിരുന്നു. 108 കേസുകളാണ് ഇന്നലെ രജിസ്റ്റര്‍ ചെയ്തത്. 60 ഗ്രാം MDMA, 38 കിലോ കഞ്ചാവ്, ഒന്നര ഗ്രാം ഹാഷിഷ് ഓയില്‍, 11 ഗ്രാം ബ്രൗണ്‍ ഷുഗര്‍ എന്നിവയും പിടിച്ചെടുത്തു.അതേസമയം ഇതുവരെ സംസ്ഥാനത്ത് അറസ്റ്റിലായവരുടെ എണ്ണം 3313 ആയി. 3080 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

Related Articles

Back to top button