ക്ഷേമ പെൻഷൻ; മസ്റ്ററിങ് 30 വരെ നീട്ടി

സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി പെൻഷനും വാങ്ങുന്നവർക്ക് വാർഷിക മസ്റ്ററിങ് പൂർത്തിയാക്കാനുള്ള സമയം നീട്ടി. ഈ മാസം 30 വരെയാണ് നീട്ടിയത്. നേരത്തെ ഒക്ടോബർ 30 വരെയാണ് സമയം അനുവദിച്ചിരുന്നത്. ഇനിയും ഒട്ടേറെപ്പേർ മസ്റ്ററിങ് പൂർത്തിയാക്കാനുള്ളതിനാലാണ് സമയം നീട്ടിയത്. മസ്റ്റർ ചെയ്യാത്തവർക്ക് ഈ മാസത്തെ പെൻഷൻ മുടങ്ങില്ല. എന്നാൽ ഈ മാസം 30നകം മസ്റ്റർ ചെയ്തില്ലെങ്കിൽ ഡിസംബർ മുതൽ പെൻഷൻ കിട്ടില്ല.

Back to top button