14കാരിയെ പീഡിപ്പിച്ചു….കോൺഗ്രസ് എംഎൽഎക്കെതിരെ കേസ്

14കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കോൺഗ്രസ് എംഎൽഎ ഭൂഷൺ ബാരയ്ക്കെതിരെ റാഞ്ചിയിലെ വിധാൻ സഭ പോലീസ് കേസ് റജിസ്റ്റർ ചെയ്തു. എംഎൽഎയുടെ റാഞ്ചിയിലെ വീട്ടിൽ വച്ച് തന്നെ പീഡിപ്പിച്ചെന്നും സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. പെൺകുട്ടിയെ എംഎൽഎയ്ക്കടുത്തെത്തിച്ച സ്ത്രീകളുടെ പങ്കും പോലീസ് പരിശോധിക്കുന്നുണ്ട്.
ജാർഖണ്ഡിലെ സിംദേഗയിൽ നിന്നുള്ള എംഎൽഎയാണ് ഭൂഷൺ ബാര. എമ ബാര, ജോസിമ ഖഖ എന്നീ രണ്ട് സ്ത്രീകൾ പെൺകുട്ടിയെ പഠിപ്പാക്കമെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുവന്നത്. സിംദേഗയിലുള്ള എംഎൽഎയുടെ വസതിയിലേക്കാണ് പെൺകുട്ടിയെ ഇവർ ആദ്യം കൊണ്ടുപോയത്. പിന്നീട് റാഞ്ചിയിലേക്ക് കൊണ്ടുവന്നു. എന്നാൽ സ്കൂളിൽ പോകാൻ അനുവദിക്കാതെ പെൺകുട്ടിയെ കൊണ്ട് വീട്ടുജോലികൾ ചെയ്യിക്കുകയാണ് ചെയ്തത്. ജോലി പൂർത്തിയാക്കുന്നതിൽ കാലതാമസം വന്നാൽ നിരന്തരം മർദിക്കുകയും ചെയ്തു. ഇതിനെതിരെ പ്രതിഷേധിക്കാൻ ശ്രമിച്ചപ്പോഴെല്ലാം ഭീഷണിപ്പെടുത്തിയെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.



