മുഖ്യമന്ത്രി വിഡി സതീശന്റെ ആദ്യ ബജറ്റ് പ്രഖ്യാപനങ്ങൾ, ‘ലക്ഷ്യം പുതുയുഗ കേരളം’

തിരുവനന്തപുരം: സംസ്ഥാനത്ത് കരയിലും കടലിലും വലിയ വിസ്മയ വികസനം ലക്ഷ്യമിട്ടുള്ള ബജറ്റ് പ്രഖ്യാപനങ്ങളുമായി ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വിഡി സതീശൻ. ‘പുതുയുഗ കേരളം’ യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപ്ലവകരമായ പദ്ധതികൾ ബജറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്. തീരദേശ മേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും മുൻഗണന നൽകുന്നതാണ് പുതിയ പ്രഖ്യാപനങ്ങൾ. കേരളത്തിന്റെ കടൽത്തീര സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിനായി ‘മിഷൻ സമുദ്ര’ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. 400 കോടി രൂപയാണ് പദ്ധതിക്കായി വകയിരിത്തിയിരിക്കുന്നത്.

തുറമുഖ നഗരമാക്കും: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ ലോകോത്തര മാരിടൈം ശക്തിയാക്കി മാറ്റുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കേരളത്തെ പ്രമുഖ തുറമുഖ നഗരമായി വികസിപ്പിക്കും. ഈ വികസന പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ തീരമേഖലയിൽ ഉള്ളവർക്ക് വലിയ തോതിൽ തൊഴിൽ ലഭ്യമാക്കാൻ സാധിക്കുമെന്ന് ബജറ്റിൽ വ്യക്തമാക്കുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ റെയിൽ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കും. സംസ്ഥാനത്ത് പുതിയൊരു കപ്പൽ നിർമ്മാണ കേന്ദ്രം ആരംഭിക്കുന്നതിനൊപ്പം, സമുദ്ര പാരമ്പര്യം വിളിച്ചോതുന്ന അന്താരാഷ്ട്ര മാരിടൈം മ്യൂസിയം സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

Related Articles

Back to top button