നിപ ബാധിതന്റെ നില ഗുരുതരമായി തുടരുന്നു

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിപ ബാധിച്ച് ചികിത്സയിലുള്ള 43കാരന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പത്തുദിവസം പിന്നിട്ടിട്ടും രോഗി ഇപ്പോഴും വെന്റിലേറ്റര്‍ സഹായത്തിലാണുള്ളത്. ഐസിഎംആര്‍ മാര്‍ഗനിര്‍ദ്ദേശപ്രകാരം മോണോക്ലോണല്‍ ആന്റിബോഡി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ നല്‍കിവരുന്നുണ്ട്. റിബാവറിന്‍, റെംഡെസിവിര്‍, മോണോക്ലോണല്‍ ആന്റിബോഡി എന്നിവയുള്‍പ്പെടെയുള്ള ആധുനിക ചികിത്സകളാണ് നല്‍കുന്നത്.

ഐസൊലേഷന്‍ വാര്‍ഡിലാണ് രോഗിയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നത്. രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരുടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവാണെന്നത് ആശാവഹമായ കാര്യമാണ്. സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന ഒമ്പതില്‍ ആറുപേരെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചിട്ടുണ്ട്. മറ്റുമൂന്നുപേര്‍ക്കും നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ല. പരിശോധന ഫലങ്ങള്‍ വരുന്ന മുറയ്ക്കാകും ഇവരെ വിട്ടയക്കുക. സംസ്ഥാനത്ത് പുതിയതായി നിപ കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Related Articles

Back to top button