പകര്‍ച്ചവ്യാധി വ്യാപനം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്ന് ഡ്രൈ ഡേ

സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളില്‍ ആചരിക്കും. ശനിയാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ശുചീകരണ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഷിഗെല്ല, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായും കലക്ടര്‍മാരുമായും ആരോഗ്യമന്ത്രി കെ മുരളീധരന്‍ ബുധനാഴ്ച നടത്തിയ യോഗത്തിലാണ് മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനമായത്.



