ജഡ്ജി യശ്വന്ത് വർമയ്ക്കെതിരായ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി അന്വേഷണ സമിതി

കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതിയിലെ മുൻ ജഡ്ജി യശ്വന്ത് വർമയ്ക്കെതിരേ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി അന്വേഷണ സമിതി. ലോക്സഭ സ്പീക്കർ ഓം ബിർള നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതിയാണ് മുൻ ജഡ്ജിക്കെതിരായ കുറ്റങ്ങൾ തെളിയിക്കപ്പെട്ടതായി കണ്ടെത്തിയത്. വിഷയത്തിൽ ജഡ്ജി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും സംഭവത്തിൽ തെളിവുകൾ സംരക്ഷിക്കാനായില്ലെന്നും അന്വേഷണ സമിതി പറഞ്ഞു




