17കാരിയെ അനുമതിയില്ലാതെ ഗർഭപരിശോധനയ്ക്ക് വിധേയയാക്കിയത് മൂന്നു തവണ; ‘ഗർഭിണിയാണെന്ന്’ തെറ്റായ പരിശോധനാ ഫലവും; സർക്കാർ ആശുപത്രി വിവാദത്തിൽ

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ സർക്കാർ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ വീഴ്ച ആരോപണം. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സ തേടിയെത്തിയ 17കാരിയെ കുടുംബത്തിന്റെ അനുമതിയില്ലാതെ മൂന്ന് തവണ ഗർഭപരിശോധനയ്ക്ക് വിധേയയാക്കിയെന്നും, പരിശോധനയിൽ ഗർഭിണിയാണെന്ന തെറ്റായ ഫലം നൽകിയെന്നുമാണ് പരാതി.

കല്യാൺ-ഡോംബിവ്‌ലി മേഖലയിലെ ശാസ്ത്രി നഗർ സർക്കാർ ആശുപത്രിയിലാണ് സംഭവം. പരിശോധനകൾക്ക് പിന്നാലെ പെൺകുട്ടി ഗർഭിണിയാണെന്ന് ആശുപത്രി അധികൃതർ കുടുംബത്തെ അറിയിക്കുകയായിരുന്നു. ഇതോടെ ആശങ്കയിലായ കുടുംബം പെൺകുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി.

സ്വകാര്യ ആശുപത്രിയിലെ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയല്ലെന്ന് വ്യക്തമായത്. തുടർന്ന് ആർത്തവ സംബന്ധമായ അസുഖത്തിന് ചികിത്സ നൽകിയ ശേഷം പെൺകുട്ടിയെ ഡിസ്ചാർജ് ചെയ്തു.

സംഭവത്തിൽ സർക്കാർ ആശുപത്രിയിലെ പരിശോധനാ നടപടികൾക്കെതിരെ കുടുംബം പരാതി ഉന്നയിച്ചതോടെയാണ് വിഷയം പുറത്തറിയുന്നത്. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പരാതിയെ തുടർന്ന് കല്യാൺ-ഡോംബിവ്‌ലി മുനിസിപ്പൽ കമ്മിഷണർ അന്വേഷണത്തിന് ഉത്തരവിട്ടു.

Re

Related Articles

Back to top button