എം വി ഗോവിന്ദൻ മാസ്റ്ററുടെ പേരിൽ വ്യാജ പ്രചാരണം, പരാതി നൽകി അഡ്വ. കെ എസ് അരുൺ കുമാർ….

കെഎസ്ആർടിസിയിലെ വനിതകളുടെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ പേരിൽ വ്യാജ പ്രചാരണം. സിപിഐഎം വനിതകൾ സൗജന്യം സ്വീകരിക്കില്ലെന്നും പണം കൊടുത്ത് യാത്ര ചെയ്യും എന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞതായാണ് കാർഡുകൾ പ്രചരിച്ചത്. സംഭവത്തിൽ അഡ്വ. കെ എസ് അരുൺ കുമാർ പൊലീസിൽ പരാതി നൽകിയിട്ടുണഅട്. എറണാകുളം സെൻട്രൽ പൊലീസിലാണ് പരാതി നൽകിയത്. കവിത സുരേഷ്, ടോമി വൈരനാണിക്കൽ, ജിൻസ് തുടങ്ങിയ പ്രൊഫൈലുകൾക്കെതിരെയാണ് പരാതി നൽകിയത്. കാർഡുകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത് തടയണം എന്നാണ് ആവശ്യം.

Related Articles

Back to top button