സിഎംആർഎൽ – എക്സാലോജിക് ഇടപാട്….. ശശിധരൻ കർത്തയുടെ മകൾ ഷിബി കർത്ത ഇ ഡിക്ക് മുന്നിൽ​

​കൊച്ചി: വിവാദമായ സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). സിഎംആർഎൽ എം.ഡി ശശിധരൻ കർത്തയുടെ മകളും കമ്പനി ഡയറക്ടറുമായ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ ഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് നിലവിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.​സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ ‘നിപുണ’യുടെ പ്രധാന ചുമതല കൂടി ഷിബി എസ് കർത്തയാണ് വഹിക്കുന്നത്.

എക്സാലോജിക്കുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പരിശോധിക്കുന്നതിന്റെ ഭാഗമായി നേരത്തെ ഇ ഡി സംഘം നിപുണയിലും റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഡയറക്ടർ ബോർഡ് അംഗത്തെ നേരിട്ട് ചോദ്യം ചെയ്യാൻ ഇ ഡി തീരുമാനിച്ചത്.​കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കമ്പനികൾ തമ്മിലുള്ള പണമിടപാട് രേഖകളെക്കുറിച്ചും വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യൽ. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയുമായി സിഎംആർഎൽ നടത്തിയ ഇടപാടുകളിൽ ഇ ഡി അന്വേഷണം ശക്തമാക്കുന്നതിന്റെ സൂചനയാണ് പുതിയ നടപടികൾ.

Related Articles

Back to top button