‘കണ്ണട ഉപേക്ഷിച്ചു, ഇനി അതിന്റെ ആവശ്യമില്ല’; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പിണറായിയുടെ മറുപടി

വർഷങ്ങൾക്കുശേഷം കണ്ണട ഉപേക്ഷിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് പിണറായി വിജയൻ കണ്ണട മാറ്റിയതിന്റെ കാരണം പറഞ്ഞത്. ‘കണ്ണിന് ചികിത്സ നടത്തി. തിമിരത്തിന്റെ ചികിത്സയായിരുന്നു. അതിനു ശേഷം കണ്ണടയുടെ ആവശ്യമില്ല. കഴിഞ്ഞ ദിവസം ഡോക്ടറെ കണ്ടപ്പോള്‍ കണ്ണട വേണ്ടെന്നാണ് പറഞ്ഞത്. അതാണ് വേണ്ടെന്ന് വെക്കാന്‍ കാരണം. കണ്ണടയില്ലാതെ മുഖം കണ്ട് ശീലിച്ചവര്‍ വെക്കാന്‍ പറയുന്നുണ്ട്, പിണറായി വിജയന്‍ പറഞ്ഞു.

Related Articles

Back to top button