ഓപ്പറേഷന് തൂഫാൻ….പാലക്കാട് ലഹരി വിൽപ്പനക്കാരനെ പിടികൂടി….

സംസ്ഥാനത്തെ ലഹരിവ്യാപനത്തിനെതിരായ സര്‍ക്കാറിന്റെ ഓപ്പറേഷന് തൂഫാനില്‍ ഇന്നും വ്യാപക തിരച്ചില്‍. പാലക്കാട് ഗോവിന്ദാപുരത്ത് വെച്ച് കഞ്ചാവ് ഡീലറെ പോലീസ് പിടികൂടി. കൊല്ലങ്കോട് പോലീസാണ് ഡീഷ കുര്‍ദ സ്വദേശിയായ ദോള ഗോവിന്ദചന്ദയെയാണ് പൊലീസ് പിടികൂടിയത്.
2 കിലോയിലധികം കഞ്ചാവ് പാലക്കാട്ടേക്ക് വില്‍പ്പനയ്ക്കായി എത്തിച്ച സമയത്തായിരുന്നു അറസ്റ്റ്. ഒഡീഷയില്‍ നിന്ന് പാലക്കാട് ജില്ലയിലേക്ക് കഞ്ചാവ് എത്തിക്കുന്നതിലെ പ്രധാന കണ്ണിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. 24 മണിക്കൂറിനിടെ 197 പേരാണ് അറസ്റ്റിലായത്.
175 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇന്ന് 120 ഗ്രാം എം ഡി എം എ, 2 കിലോ കഞ്ചാവ് എന്നിവയാണ് പിടികൂടിയത്. ഇന്നേവരെ 2295 അറസ്റ്റുകളും 2122 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ന് വരെ 1.34 കിലോ എം ഡി എം എ, 126 കിലോ കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്.


