കേരള കേന്ദ്ര സര്‍വകലാശാലയില്‍ അധ്യാപകരാവാം…അപേക്ഷ ക്ഷണിച്ചു…

കേരള കേന്ദ്ര സര്‍വകലാശാലയില്‍ അധ്യാപക സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളില്‍ പ്രൊഫസര്‍ 8 (മാനേജ്‌മെന്റ് സ്റ്റഡീസ്, മാത്തമാറ്റിക്‌സ്, എജ്യൂക്കേഷന്‍, മലയാളം, ലിംഗ്വിസ്റ്റിക്‌സ്, സുവോളജി, ലോ, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സ്), അസോസിയേറ്റ് പ്രൊഫസര്‍ 7 (മാനേജ്‌മെന്റ് സ്റ്റഡീസ്, മാത്തമാറ്റിക്‌സ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സ്, എക്കണോമിക്‌സ്, മലയാളം), അസിസ്റ്റന്റ് പ്രൊഫസര്‍ 15 (മലയാളം, ലിംഗ്വിസ്റ്റിക്‌സ്, ലോ, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സ്, സുവോളജി, ജിനോമിക് സയന്‍സ്, ബയോകെമിസ്ട്രി ആന്റ് മോളിക്യുലാര്‍ ബയോളജി, എജ്യൂക്കേഷന്‍, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, എന്‍വിയോണ്‍മെന്റല്‍ സയന്‍സ്) എന്നിങ്ങനെയും ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമില്‍ (ഐടെപ്) അസോസിയേറ്റ് പ്രൊഫസര്‍ 1 (സയന്‍സസ്/മാത്തമാറ്റിക്‌സ്), അസിസ്റ്റന്റ് പ്രൊഫസര്‍ 17 (സുവോളജി, ഫിസിക്‌സ്, എക്കണോമിക്‌സ്, ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, കൊമേഴ്‌സ്, ഇന്‍ഫര്‍മാറ്റിക്‌സ് പ്രാക്ടീസ്/കമ്പ്യൂട്ടര്‍ സയന്‍സ്, കമ്മ്യൂണിക്കേറ്റീവ് സ്‌കില്‍സ് ഇന്‍ ഇംഗ്ലീഷ്, കമ്മ്യൂണിക്കേറ്റീവ് സ്‌കില്‍സ് ഇന്‍ എംഐഎല്‍-ഹിന്ദി, എജ്യൂക്കേഷണല്‍ സ്റ്റഡീസ്) എന്നിങ്ങനെയുമാണ് ഒഴിവുകള്‍.



