മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമർശനവുമായി LPST സമര സമിതി കൺവീനർ…

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമർശനവുമായി LPST സമര സമിതി കൺവീനർ വളർമതി. അനുപാതം കുറയ്ക്കുന്ന കാര്യത്തിൽ മാത്രമാണ് തീരുമാനമാകാനുള്ളത് എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും മുഖ്യമന്ത്രിക്ക് വിഷയം അറിയാഞ്ഞിട്ടാണോ അതോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണോ നടക്കുന്നതെന്നും വളർമതി ചോ​ദിച്ചു. HSAയിൽ അനുപാതം കുറക്കുന്നത് നടന്നു.

പിന്നെ എന്തുകൊണ്ട് ആണ് LPST യിൽ നടപ്പാക്കാത്തതെന്നും വളർമതി ചോദിച്ചു. അനുപാതം എല്ലാ ഇടത്തും കുറക്കണം എന്ന് പറഞ്ഞിട്ടില്ലെന്നും ഡിവിഷൻ ഫോൾ ഉള്ളടത്ത് മാത്രം കുറയ്ക്കണം എന്നാണ് ആവശ്യപ്പെട്ടതെന്നും വളർമതി ചൂണ്ടിക്കാണിച്ചു. എന്നാൽ ഇപ്പോൾ സംസ്ഥാനത്തെ എല്ലാ എൽപി സ്കൂളിലും അനുപാദം കുറയ്ക്കണം എന്നാണ് ആവശ്യപ്പെടുന്നത്. അത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും വളർമതി ചൂണ്ടിക്കാണിച്ചു.

Related Articles

Back to top button