‘KPCC പ്രസിഡന്റ് സ്ഥാനത്തിനായി വാദം ഉന്നയിച്ചിട്ടില്ല….കൊടിക്കുന്നിൽ സുരേഷ്….

കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വാദം ഉന്നയിച്ചിട്ടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. കെപിസിസിയിലും ഡിസിസികളിലും മാറ്റങ്ങൾ ഉണ്ടാകും. അന്തിമ തീരുമാനം ഹൈക്കമാൻഡ് എടുക്കും. കോഴിക്കോട് ജില്ലക്കാരനായ മന്ത്രിയാണ് ടി സിദ്ദിഖെന്നും മന്ത്രി ഇല്ലാത്തതിന്റെ പ്രശ്നങ്ങൾ കോഴിക്കോട് ഉണ്ടാകില്ലെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
കെപിസിസിക്ക് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാൻ ഹൈക്കമാൻഡ് ആലോചിക്കുമ്പോൾ അതിന് യോഗ്യനായ ആളുകളെ പരിഗണിക്കും. തുടർന്ന് പ്രഖ്യാപനം നടത്തും. താൻ അവകാശവാദം ഉന്നയിച്ചെന്നത് അടിസ്ഥാനരഹിതമാണെന്ന് കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. നിലവിലെ അധ്യക്ഷനായ സണ്ണി ജോസഫിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതോടെയാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത്. മന്ത്രിമാരായ കെപിസിസി ഭാരവാഹികളെയും മാറ്റാനും ആലോചനയുണ്ട്.



