കാഫിർ സ്‌ക്രീൻഷോട്ട് കേസ്: എസ്‌ഐടി അന്വേഷണം നടക്കട്ടെ, വർഗീയ ധ്രുവീകരണമുണ്ടായിട്ടില്ല

വടകരയിലെ കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച എസ്‌ഐടി അന്വേഷണം നടക്കട്ടെയെന്ന് മുൻ മന്ത്രിയും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന കെ.കെ ശൈലജ. പിന്നിൽ ആരാണെന്ന് അന്വേഷിച്ച് കണ്ടുപിടിക്കട്ടെ. താൻ വടകരയിലെ ഒരു സ്ഥാനാർത്ഥി മാത്രമായിരുന്നു. വർഗീയ ധ്രുവീകരണം നടന്നിട്ടില്ലെന്നും കെ.കെ ശൈലജ പറഞ്ഞു.

ഇന്നാണ് കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ എസ്ഐടി അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടത്. കോഴിക്കോട് റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയാണ് അന്വേഷണ മേൽനോട്ടം വഹിക്കുക. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് എൽഡിഎഫ് സ്ഥാനാർഥിക്ക് എതിരെ നടന്ന പ്രചാരണത്തെ കുറിച്ചും പ്രത്യേകസംഘം അന്വേഷിക്കും.

Related Articles

Back to top button