ഞാൻ കിംഗ് അല്ല, കിംഗ് മേക്കറാണ്; ബിഗ് ബോസ് 8 വരുന്നു…

ബിഗ് ബോസ് പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിനും ആകാംക്ഷകൾക്കും വിരാമമിട്ടുകൊണ്ട് മലയാളം സീസൺ 8-ൻ്റെ പുത്തൻ പ്രൊമോ പുറത്തിറങ്ങി. മത്സരാർത്ഥികൾ ആരൊക്കെയായിരിക്കും എന്ന കാര്യത്തിൽ സോഷ്യൽ മീഡിയയിലും റിവ്യൂവർമാർക്കിടയിലും ചർച്ചകൾ ചൂടുപിടിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഏഷ്യാനെറ്റും ജിയോ ഹോട്ട്സ്റ്റാറും ചേർന്ന് ആരാധകരെ ത്യ്രില്ലടിപ്പിക്കുന്ന പ്രൊമോ പങ്കുവെച്ചിരിക്കുന്നത്.

പക്കാ ഒരു സിനിമ സ്റ്റൈലിൽ ആണ് പ്രൊമോ ചിത്രീകരിച്ചിരിക്കുന്നത്. കാറോടിച്ച് വരുന്ന മോഹൻലാൽ, വലപിടിച്ച് കിടക്കുന്ന പഴയൊരു ​ഗ്രന്ഥശാലയ്ക്കുള്ളിലേക്ക് കയറുന്നു. പല പുസ്തകങ്ങളും കടന്ന് അദ്ദേഹം ഒടുവിൽ ചാണക്യന്റെ അർത്ഥശാസ്ത്രം എടുക്കുന്നത് കാണാം. ശേഷം മോഹൻലാലിന്റെ നറേഷനും വരുന്നു. ‘പ്രജകളുടെ സന്തോഷമാണ് രാജാവിന്റെ സന്തോഷം. അവരുടെ ക്ഷേമമാണ് രാജാവിന്റെ ക്ഷേമം. സ്വന്തം താല്പര്യങ്ങൾക്കല്ല, പ്രജകളുടെ താല്പര്യങ്ങൾക്കാണ് രാജാവ് മുൻ​ഗണന നൽകേണ്ടത്. ബട്ട് ഐ ആം നോട്ട് ദ കിംഗ്, ഐ ആം ദ കിംഗ് മേക്കർ’, എന്നാണ് മോഹൻലാലിന്റെ വാക്കുകൾ.

Related Articles

Back to top button