ചേരാനല്ലൂർ വാഹനാപകടം: പരസ്പരം രക്ഷപ്പെടുത്തുന്ന വിധം മൊഴി നൽകി ജഡ്ജിയും മകനും

ചേരാനല്ലൂർ വാഹനാപകട കേസിൽ പരസ്പരം രക്ഷപ്പെടുത്തുന്ന വിധം മൊഴി നൽകി ജഡ്ജിയും മകനും. മകന് ഡ്രൈവിങ് വശമുണ്ടെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് ജഡ്ജി മൊഴി നൽകിയത്. യു ട്യൂബ് നോക്കിയാണ് ഡ്രൈവിങ് പഠിച്ചതെന്നും കാർ കൊണ്ടുപോയത് അച്ഛനും അമ്മയും അറിയാതെയെന്നുമാണ് 17കാരൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ഇരുവരും നൽകിയ മൊഴികൾ അന്വേഷണസംഘം വിശ്വസിച്ചിട്ടില്ല. ജ‍ഡ്ജിയെ ഇന്ന് വീണ്ടും വിശദമായി ചോദ്യം ചെയ്യും. അതേസമയം, ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും.

Related Articles

Back to top button