ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ‘ഇന്ത്യ’ മുന്നണി റാലിക്ക് സി.ജെ.പിയുടെ പിന്തുണ

വോട്ടർപട്ടിക തീവ്രപരിഷ്‌കരണ നടപടിയായ എസ്.ഐ.ആറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നവംബർ ഒന്നിന് സംഘടിപ്പിക്കുന്ന ‘ഇന്ത്യ’ മുന്നണിയുടെ റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ എസ്.ഐ.ആർ നടപടി ബാധിക്കുന്നുവെന്ന ആശങ്ക ഉയർത്തിയാണ് പാർട്ടിയുടെ പ്രഖ്യാപനം.

ജനങ്ങൾക്ക് തങ്ങളുടെ സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ അടിത്തറയെന്നും സർക്കാരുകൾക്ക് വോട്ടർമാരെ തിരഞ്ഞെടുക്കാനുള്ള സാഹചര്യമല്ല വേണ്ടതെന്നും സി.ജെ.പി. പ്രസ്താവനയിൽ വ്യക്തമാക്കി. സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ട തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത വീണ്ടെടുക്കാൻ ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

Related Articles

Back to top button