രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി എംവിഡി….

തിരുവനന്തപുരം: കുട്ടികളെ സ്കൂൾ ബസുകളിൽ തന്നെ സ്കൂളിലേക്ക് അയക്കണമെന്ന് നിർദേശവുമായി മോട്ടോർ വാഹനവകുപ്പ്. നോൺ-ട്രാൻസ്‌പോർട്ട് വാഹനങ്ങളിൽ കുട്ടികളെ സ്‌കൂളിൽ വിടരുത് എന്നാണ് രക്ഷിതാക്കൾക്ക് എംവിഡി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഓട്ടോറിക്ഷ ഹമ്പ് കയറിയപ്പോൾ കുട്ടി പുറത്തേക്ക് തെറിച്ചുവീണ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എംവിഡിയുടെ നിർദേശം.
കുട്ടികളെ ഓട്ടോയിൽ സ്‌കൂളിൽ അയക്കുന്നത് ഒഴിവാക്കണമെന്നും ഓട്ടോറിക്ഷകളിൽ പരിധിയിൽ കൂടുതൽ കുട്ടികളെ കയറ്റരുതെന്നും എംവിഡി അറിയിച്ചു. ഇത് അപകടങ്ങൾക്ക് ഇടയാക്കുമെന്നാണ് നിർദേശം. ഓട്ടോറിക്ഷ പോലുള്ള വാഹനങ്ങളിൽ പോകുമ്പോൾ കുട്ടികൾ പുറത്തേക്ക് കൈയും തലയും ഇടാനുള്ള സാധ്യത കൂടുതലാണെന്നും എംവിഡി പറഞ്ഞു.

Related Articles

Back to top button