പോലീസ് എന്ന വ്യാജേനെ ജ്വല്ലറിയിൽ നിന്നും സ്വർണാഭരണങ്ങൾ വാങ്ങി മുങ്ങി…

പൊലീസുകാരനാണെന്ന് പരിചയപ്പെടുത്തി ജ്വല്ലറിയിൽ കയറി, കടക്കാർക്ക് സംശയം തോന്നാതിരിക്കാൻ സ്റ്റേഷനിലെ പൊലീസുകാരുടെ പേരുകളും പഠിച്ചു. ഇതേപേരുള്ള പൊലീസുകാരൻ അവധി ആയപ്പോൾ ജ്വല്ലറിയിൽ എത്തി. ഒടുവിൽ സ്വർണാഭരണങ്ങൾ വാങ്ങി പണം നൽകാതെ മുങ്ങി. ജ്വല്ലറി ജീവനക്കാർ പൊലീസിൽ സ്റ്റേഷനിൽ വിളിച്ചപ്പോഴാണ് തട്ടിപ്പിന്റെ വിവരം പുറത്ത് അറിയുന്നത്.

2.60 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ തിരുവനന്തപുരം സ്വദേശി മനുവിനായി വല വിരിച്ചിരിക്കുകയാണ് ബേക്കൽ പൊലീസ്. ഇയാൾ പലയിടത്തുമായി നിരവധി പേരെ കബളിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സിനിമാക്കഥയെ വെല്ലുന്ന തട്ടിപ്പാണ് ബേക്കൽ പൊലീസ് സ്റ്റേഷനിൽ നടന്നത്. 27ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബേക്കൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനാണെന്നും അഖിൽരാജ് ആണ് പേരെന്നും പറഞ്ഞ് തട്ടിപ്പുകാരൻ എത്തിയത്. പ്രതി 16.200 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ ആണ് വാങ്ങി.

Related Articles

Back to top button