സൗദിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി നിര്യാതനായി….

സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തിനിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം നീറമൺകര സ്വദേശിയായ സുനിൽകുമാർ (60) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മൂന്നു മാസമായി അദ്ദേഹം സെൻട്രൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. വ്യാഴാഴ്ച രാവിലെ ചികിത്സയ്ക്കിടെയാണ് മരണം.

പത്ത് വർഷമായി സൗദിയിൽ ഡ്രൈവർ ആയി ജോലി ചെയ്തുവരികയായിരുന്നു സുനിൽകുമാർ. ഹഫർ അൽ ബാത്തിനിലായിരുന്നു താമസം. ആരോഗ്യനില വഷളായതിനെ തുടർന്ന് മൂന്ന് മാസങ്ങൾക്ക് മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: ബിന്ദു, മക്കൾ: അദർവ് കൃഷ്ണ, ദേവപ്രമദീഷ് കൃഷ്ണ.

Related Articles

Back to top button