ന്യൂനപക്ഷങ്ങൾ വെല്ലുവിളികൾ നേരിടുന്നതിൽ ആശങ്ക….അസം, ബംഗാൾ മുഖ്യമന്ത്രിമാർക്ക് കത്തുകൾ അയച്ച് കാന്തപുരം

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കൽ, മദ്രസകളിലെ വന്ദേമാതരാലാപനം വിഷയങ്ങളില്‍ ആശങ്കകള്‍ അറിയിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും മര്‍കസ് ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഇതുസംബന്ധിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി എന്നിവർക്ക് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ കത്തുകളയച്ചു.

ന്യൂനപക്ഷങ്ങള്‍ വെല്ലുവിളികള്‍ നേരിടുന്നതില്‍ ആശങ്കയുണ്ടെന്നും ന്യൂനപക്ഷ ക്ഷേമം സന്തുലിതമാക്കണമെന്നുമാണ് കത്തിലെ ആവശ്യം. അസമിലെ ഏകീകൃത സിവില്‍ കോഡ് വിഷയങ്ങളില്‍ ഭരണഘടനാ നീതി, സ്വാതന്ത്ര്യം, മൗലികാവകാശങ്ങള്‍ എന്നിവ സംരക്ഷിക്കണം.

Related Articles

Back to top button