വിറകടുപ്പിൽ നിന്ന് വസ്ത്രത്തിലേക്ക് തീ പടർന്ന് പൊള്ളലേറ്റു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വിറകടുപ്പിനരികിൽ നിൽക്കവെ വസ്ത്രത്തിലേക്ക് തീപടർന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. വയലാർ പഞ്ചായത്ത് അഞ്ചാം വാർഡിൽ വടക്കേവെളിയിൽ 45 കാരിയായ ശ്രീക്കുട്ടി യാണ് മരിച്ചത്. 18-ന് രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം.

പഴയ വീട്ടിലെ അടുക്കളയിലെ വിറകടുപ്പിൽ തീപിടിപ്പിച്ചശേഷം, എന്തോ സാധനം മുകളിൽ നിന്ന് എടുക്കാൻ അടുപ്പിന്റെ വശത്ത് കയറിയപ്പോൾ ശ്രീക്കുട്ടിയുടെ വസ്ത്രത്തിലേക്ക് തീപടരുകയായിരുന്നു. വീട്ടിൽ മറ്റാരുമില്ലായിരുന്നു. തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് ശ്രീക്കുട്ടി മരിച്ചത്. ഭർത്താവ്: ചന്ദ്രശേഖരൻ നായർ. മകൻ: അഭിജിത് (ടി.എം.എം.സി. ചേർത്തല).

Related Articles

Back to top button