ബക്രീദിന് രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ച് സർക്കാർ

ബക്രീദ് ആഘോഷത്തോടനുബന്ധിച്ച് കേരളത്തിൽ രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ച് സർക്കാർ. കലണ്ടർ പ്രകാരം ജൂൺ 27നാണ് അവധിയായി നിശ്ചയിച്ചിരുന്നതെങ്കിലും, സംസ്ഥാനത്ത് ബക്രീദ് ആഘോഷം ജൂൺ 28നാകുന്നതിനാൽ അന്നും അധിക അവധി അനുവദിക്കുകയായിരുന്നു.

സർക്കാർ പുറത്തിറക്കിയ ഉത്തരവുപ്രകാരം ജൂൺ 28ന് എല്ലാ സർക്കാർ ഓഫിസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാണ്.

Related Articles

Back to top button