കൊല്ലം കടയ്ക്കലിൽ ദമ്പതികൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ…. ഭർത്താവ് നാട്ടിലെത്തിയത് മൂന്ന് ദിവസം മുൻപ്

കൊല്ലം: കൊല്ലം കടയ്ക്കലിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ അഞ്ചുമുക്ക് ‘ഉഷസ്’ വീട്ടിൽ സുഗതൻ, ഭാര്യ ലത എന്നിവരെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്തായിരുന്ന സുഗതൻ മൂന്ന് ദിവസം മുൻപാണ് നാട്ടിൽ തിരിച്ചെത്തിയതെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്.
മരണവിവരമറിഞ്ഞ് കടയ്ക്കൽ പോലീസ് സംഭവസ്ഥലത്ത് എത്തി പ്രാഥമിക നടപടികൾ ആരംഭിച്ചിട്ടുണ്ട്. ദമ്പതികളുടെ മരണത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് നിലവിൽ വ്യക്തമല്ല. ഇരുവർക്കുമിടയിൽ എന്തെങ്കിലും തരത്തിലുള്ള കുടുംബ പ്രശ്നങ്ങളോ അല്ലെങ്കിൽ സാമ്പത്തിക ബാധ്യതകളോ ഉണ്ടായിരുന്നോ എന്ന കാര്യം പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ബന്ധുക്കളുടെയും അയൽവാസികളുടെയും മൊഴിയെടുത്ത ശേഷം മാത്രമേ മരണകാരണത്തിൽ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)



