കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര…. ചരിത്ര പ്രഖ്യാപനവുമായി ഗതാഗത മന്ത്രി സി.പി. ജോൺ…. ജൂൺ 15 മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ വനിതകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രാ സൗകര്യമൊരുക്കുമെന്ന ചരിത്ര പ്രഖ്യാപനവുമായി ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ. വരും മാസം ജൂൺ 15 മുതൽ ഈ പദ്ധതി പ്രാബല്യത്തിൽ വരുമെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെഎസ്ആർടിസി നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്ക് കൃത്യമായ പരിഹാരം കാണുമെന്നും, കോർപ്പറേഷനെ നഷ്ടമില്ലാത്ത ഒരു പൊതുമേഖലാ സ്ഥാപനമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

ദൈനംദിന ആവശ്യങ്ങൾക്കും തൊഴിലിടങ്ങളിലേക്കും പോകുന്ന സാധാരണക്കാരായ സ്ത്രീകൾക്ക് ഈ തീരുമാനം വലിയൊരു സാമ്പത്തിക ആശ്വാസമാകും. നിലവിൽ ഏതൊക്കെ കാറ്റഗറിയിലുള്ള സർവീസുകളിലാണ് (ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ തുടങ്ങിയവ) സൗജന്യ യാത്ര അനുവദിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഈ പ്രഖ്യാപനം വെറും തിരഞ്ഞെടുപ്പ് വോട്ട് ലക്ഷ്യം വെച്ചുള്ളതല്ലെന്നും സ്ത്രീ ശാക്തീകരണത്തിനായുള്ള സർക്കാരിന്റെ ഉറച്ച ചുവടുവെപ്പാണെന്നും മന്ത്രി കൂട്ടിിച്ചേർത്തു.

കെഎസ്ആർടിസിയുടെ നവീകരണവും വികസനവും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, കെഎസ്ആർടിസി ബസുകളിലെ റൂട്ടുകളിലോ ഘടനയിലോ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട വാഹന മോഡിഫിക്കേഷൻ വിഷയങ്ങളിൽ നിലവിൽ പ്രത്യേക യോഗങ്ങളൊന്നും ചേർന്നിട്ടില്ലെന്നും മന്ത്രി സി.പി. ജോൺ വ്യക്തമാക്കി.

Related Articles

Back to top button